തെഹ്റാന്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളില്‍ കൂടുതല്‍ ഇറാന് നേതാക്കള്‍ കൊല്ലപ്പെട്ടാല്‍ പ്രമുഖ യു എസ് സാങ്കേതിക, വ്യവസായ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് (ഐ ആര് ജി സി) മുന്നറിയിപ്പ്. ഏപ്രില്‍ ഒന്നു മുതല്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ 18 മുന്‍നിര കമ്പനികളുടെ പട്ടികയാണ് ഇറാന് പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രില്‍ 1 ബുധനാഴ്ച ടെഹ്റാന് സമയം രാത്രി 8 മണി മുതല്‍ ഇറാനില്‍ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പകരമായി ഈ കമ്പനികള്‍ അവരുടെ യൂണിറ്റുകളുടെ നാശം പ്രതീക്ഷിക്കണം, ജീവന് രക്ഷിക്കാന്‍ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉടന്‍ തന്നെ അവരുടെ ജോലിസ്ഥലങ്ങള്‍ വിട്ടുപോകണമെന്ന് ഉപദേശിക്കുന്നു,’ ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനിയന്‍ സൈന്യം ആക്രമണം നടത്തുന്ന പ്രത്യേക രാജ്യങ്ങളുടെ പേര് റെവല്യൂഷണറി ഗാര്‍ഡ്സ് നല്‍കിയിട്ടില്ല.അതേസമയം ഇറാന്റെ സായുധ സേന ജനറല്‍ സ്റ്റാഫിലെ ബജറ്റ്, സാമ്പത്തിക കാര്യങ്ങളുടെ തലവനായ ജംഷിദ് എഷാഗി യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇറാന് സ്ഥിരീകരിച്ചു.



