Thursday, February 12, 2026
No menu items!
Homeവാർത്തകൾകുവൈത്ത്-സൗദി അതിര്‍ത്തിയില്‍ പുതിയ എണ്ണപ്പാടം കണ്ടെത്തി

കുവൈത്ത്-സൗദി അതിര്‍ത്തിയില്‍ പുതിയ എണ്ണപ്പാടം കണ്ടെത്തി

കുവൈത്ത്: നോർത്ത് വഫ്ര ഫീൽഡുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനവുമായി കുവൈത്തും സൗദിയും രം​ഗത്ത്. ഇരു രാജ്യങ്ങളുടെയും സംയുക്ത അതിർത്തിയായ വഫ്ര ഫീൽഡിന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാറ-ബർഗാൻ) ഫീൽഡിൽ പുതിയൊരു എണ്ണ ശേഖരം കണ്ടെത്തിയെന്നാണ് പ്രഖ്യാപനം. നോർത്ത് വഫ്ര കിണറിലെ വാറ ബർ​ഗാൻ-1 റിസർവോയറിൽ നിന്നുള്ള എണ്ണയുടെ ഒഴുക്ക് പ്രതിദിനം 500 ബാരലിലധികം വരുമെന്നും 26-27 എപിഐ എന്ന പ്രത്യേക സാന്ദ്രതയിലാണെന്നും എണ്ണ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം 2020 പകുതിയോടെ വിഭജിക്കപ്പെട്ട മേഖലയിലും വിഭജിക്കപ്പെട്ട മേഖലയോട് ചേർന്നുള്ള കടൽത്തീരത്തും ഉത്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണിതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. ഈ കണ്ടെത്തലിന്‍റെ വലിയ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഇരു രാജ്യങ്ങളുടെയും നിലനിൽപ്പിനും, ലോകത്തിന് ഊർജ്ജം നൽകുന്നതിനുള്ള അവരുടെ വിശ്വാസ്യതയ്ക്കും, പര്യവേക്ഷണം, ഉത്പാദനം എന്നീ മേഖലകളിലെ അവരുടെ കഴിവുകൾക്കും നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments