Tuesday, July 8, 2025
No menu items!
Homeദൈവ സന്നിധിയിൽകു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ​മാ​താ​വി​ന്‍റെ സ്വ​ർഗ്ഗാ​രോ​പ​ണ തി​രു​നാളും ഇ​ട​വ​ക...

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ​മാ​താ​വി​ന്‍റെ സ്വ​ർഗ്ഗാ​രോ​പ​ണ തി​രു​നാളും ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ ക​ല്ലി​ട്ട തിരു​നാ​ളും ആഗസ്റ്റ് 15​ന് വ്യാഴാഴ്ച്ച ആഘോ​ഷി​ക്കും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ​മാ​താ​വി​ന്‍റെ സ്വ​ർഗ്ഗാ​രോ​പ​ണ തി​രു​നാ​ളും ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ ക​ല്ലി​ട്ട തി​രു​നാ​ളും ആഗസ്റ്റ് 15​ന് വ്യാഴാഴ്ച്ച ആ​ഘോ​ഷി​ക്കും. തിരുന്നാൾ തിരുകർമ്മങ്ങൾക്ക് സാന്തോം സോൺ ക്രമീകരണങ്ങൾ നടത്തും.

വ്യാഴാഴ്ച്ച ​രാ​വി​ലെ 5.20ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ സഹവി​കാ​രി ഫാ. ​ജോ​ർ​ജ് വ​ട​യാ​റ്റു​കു​ഴി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. രാവിലെ 5.30, 7.00, 8.45 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഉച്ചകഴിഞ്ഞ് 2.45നു ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ. സഹവി​കാ​രി ഫാ. ​ഓ​സ്റ്റി​ൻ മേ​ച്ചേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 3.00ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ. സീ​നി​യ​ർ സഹവി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ സ​ന്ദേ​ശം ന​ൽ​കും. സഹവി​കാ​രി ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ല പ്ര​സു​ദേ​ന്തി വാ​ഴ്ച ന​ട​ത്തും. 5.00 ​ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് സം​വ​ഹി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് ന​ട​ക്കും. സഹവി​കാ​രി ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ദീ​ഞ്ഞ്. 5.45ന് ​ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ സ​മാ​പ​നആ​ശീ​ർ​വാ​ദം ന​ൽ​കും.

🛑 തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 6.00മണിക്ക് മുത്തിയമ്മ ഹാളിന് സമീപം ബെത്‌ലേഹം ~ അപ്പത്തിന്റെ വീട്~ വെഞ്ചരിപ്പും 6.15ന് പള്ളിക്കവലയിൽ മുത്തിയമ്മ ഷോപ്പിംഗ് കോംപ്ലസ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ബ്ലോക്ക് വെഞ്ചരിപ്പും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. 🛑

6.45ന് മുത്തിയമ്മ ഷോപ്പിംഗ് കോംപ്ലസ് സ്നേഹവിരുന്ന്. 7.00ന് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments