കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ അൽഫോൻസാ സോണിൻ്റെ നേതൃത്വത്തിൽ നവംബർ 24 ഞായറാഴ്ച്ച ആഘോഷിക്കും.
രാവിലെ 5.00ന് തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന. ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയനിയിൽ തിരുനാൾ സന്ദേശം നൽകും.
തുടർന്ന് പ്രദക്ഷിണം, നേർച്ച വിതരണം, അൽഫോൻസാമ്മയുടെ പ്രച്ഛന്ന വേഷ മത്സരം.
തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം -തച്ചൻ.



