കുറവിലങ്ങാട്: ദേവമാതാ ഓട്ടോണമസ് കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാദേശികകേന്ദ്രം പ്രവർത്തനമാരംഭിച്ചു. 15 ബിരുദ പ്രോഗ്രാമുകളും 12 ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുമാണ് ദേവമാതാ പ്രാദേശികകേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്നത്. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതിരാജ് വി.പി. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനിൽ സി. മാത്യു, റീജിയണൽ ഡയറക്ടർ ഡോ. ടോജോമോൻ മാത്യു, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, സെൻറർ കോർഡിനേറ്റർ ശ്രീ റെനീഷ് തോമസ്, എന്നിവർ സംസാരിച്ചു. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ശ്രീ അഖിലേഷ് യു. പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് നടത്തി.



