കുറവിലങ്ങാട് ഉപജില്ല സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം നാടക മത്സരത്തിൽ നസ്റത്തുഹിൽ ഡി പോൾ ഹയർ സെക്കൻ്ററി സ്ക്കൂൾ എ ഗ്രേഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ സിബി പീറ്ററാണ് നാടകത്തിൻ്റെ സംവിധാനം. സമകാലിക സാമൂഹിക വിഷയങ്ങളെ വിമർശനാത്മകമായി അവതരിപ്പിച്ച നാടകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.