കുറവിലങ്ങാട്: കുറവിലങ്ങാട്ട് സംഗീത പ്രതിഭകൾക്ക് വേദിയൊരുക്കി വോയ്സ് ഓഫ് കുറവിലങ്ങാട് മ്യൂസിക് ക്ലബിന് ഇന്ന് തുടക്കമാകുന്നു. ക്ലബ് ഡയറക്ടർ ജോസഫ് പുതിയിടം ക്ലബിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. കുറവിലങ്ങാട് സെൻട്രൽ ജംങ്ങ്ഷനിലെ ഭാരത് മാതാ ഷോപ്പിങ്ങ് കോംപ്ലക്സിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുതിർന്ന കലാകാരന്മാരെ ആദരിക്കും. തുടർന്ന് കരോക്ക സംഗീത നിശയും ഉണ്ടായിരിക്കുമന്ന് സംഘാടക സമിതി അറിയിച്ചു. കുറവിലങ്ങാട്ടെ അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തതുമായ പാട്ടുകാരുടെ ഒത്തുചേരലിന് ഈ മ്യുസിക് ക്ലബ് അവസരമൊരുക്കും.