കുറവിലങ്ങാട്: കുറവിലങ്ങാട് സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ അഗ്രി ഫെസ്റ്റ് -2025 നു നാളെ തുടക്കമാകും. (വെള്ളി ജൂൺ 6)പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. സ്വദേശ വിദേശ ഫലവർഷ തൈകളുടെ പ്രദർശനവും വിപണനവും നടക്കും.കുറവിലങ്ങാട് മർത്ത് മറിയം പള്ളി മൈതാനിയിൽ ഒരുക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരി നിർവഹിക്കും.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ പരിസ്ഥിതി ദിന സന്ദേശം നൽകും.രൂപത അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽകുറവിലങ്ങാട് സ്വാശ്രയ സംഘം ഡയറക്ടർ ഫാ. ജോസഫ് ചൂരക്കൽ,പ്രസിഡണ്ട് എം .വി ജോൺ എന്നിവർ പ്രസംഗിക്കും. ശ്രീലങ്കൻ തെങ്ങിൻ തൈകൾ ,മങ്കുവ കൊക്കോ തൈകൾ, തുടങ്ങിയ 101 ൽ പരം സ്വദേശ വിദേശ ഫലവർഷ തൈകളും, പൂച്ചെടികൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ചെറു ധാന്യങ്ങൾ,പ്രാദേശിക സ്വാശ്രയ സംഘങ്ങളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, കറിപ്പൊടികൾ ശുദ്ധമായ വെളിച്ചെണ്ണ തുടങ്ങിയവയുടെ പ്രദർശനവും, വിൽപ്പനയും ഒരുക്കിയിട്ടുണ്ട്.വെള്ളി ,ശനി , ഞായർ ദിവസങ്ങളിലാണ് ഫെസ്റ്റ് നടക്കുക.അഗ്രിമ സെൻട്രൽ നഴ്സറി പാലായും,അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് മുട്ടുചിറയും ഫെസ്റ്റിന്റെ ഭാഗമാകും.കുറവലങ്ങാട് സംഘത്തിന്റെ കീഴിലുള്ള എസ്എച്ച് ഗ്രൂപ്പുകളും നേതൃത്വം കൊടുക്കും.



