ചെങ്ങമനാട്: മഞ്ഞപ്ര ജെ.ബിഎസ്സ് സ്കൂളിൽ കേരളകർഷക സംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടി കൃഷിതോട്ടപദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരി വേണു ഉത്ഘാടനം ചെയ്തു. കർഷകസംഘം പ്രസിഡൻ്റ് രാജീവ് ഏറ്റിക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ബിനല വി.കെ വാർഡ് മെമ്പർ ഷെമിത ബിജോയ് തുടങ്ങിയവർ പ്രസംഗിച്ചു. കൃഷിവിദഗ്ധൻ ഐ.പി പയസ്സ് കാർഷിക ക്ലാസ്സ് നടത്തി.