Monday, July 7, 2025
No menu items!
Homeവാർത്തകൾകുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്‌ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്‌ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്‌ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി കെഎസ്‌ആർടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്‌ആർടിസി ബസ് ടെർമിനലില്‍ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളില്‍ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പുതിയ ട്രാവല്‍ കള്‍ച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കും. പാലക്കാട് നിന്നും ബാംഗ്ലൂർ മൈസൂർ ബസുകള്‍ ഉടൻ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കും.
പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നല്‍ സർവീസ് വലിയ ലാഭത്തിലാണ്. ‘പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകള്‍ പുറത്തിറക്കും. അതില്‍നിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച്‌ സർവീസ് പുനരാരംഭിക്കും. സ്ത്രീകളും കുട്ടികളും കെഎസ്‌ആർടിസിയില്‍ കയറാതെ കെഎസ്‌ആർടിസി രക്ഷപ്പെടില്ല. അതിന് മികച്ച സൗകര്യങ്ങള്‍ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കും.

ക്യാമറ കണ്‍ട്രോളുകള്‍ നേരിട്ട് കെഎസ്‌ആർടിസി ഹെഡ് കോർട്ടേഴ്സുകളില്‍ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ് ‘പാലക്കാട് കെഎസ്‌ആർടിസി സ്റ്റാൻഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോള്‍ പമ്ബ് സ്ഥാപിക്കും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരുമാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങള്‍ കുറയ്ക്കും. കെഎസ്‌ആർടിസിയിലെ ടോയ്ലറ്റ് ഉടൻ ഉപയോഗയോഗ്യമാക്കും. കെഎസ്‌ആർടിസി ബസുകള്‍ കഴുകി വൃത്തിയാക്കുന്നത് പരിശോധിക്കാൻ സ്ഥിരം സംവിധാനം ഒരുക്കും. കെഎസ്‌ആർടിസിയില്‍ ജീവനക്കാരുടെ മദ്യപാന പരിശോധന ആരംഭിച്ചത് മുതല്‍ അപകട നിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments