കോഴിക്കോട് കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേയ്ക്ക് കൊയിലാണ്ടിയിൽ തുടക്കം. കുടുംബശ്രീ ജില്ലാ മിഷനാണ് കഫേ തുടങ്ങാൻ മേൽനോട്ടം വഹിച്ചത്. കഫേ റസ്റ്റോറന്‍റ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നല്ല രുചികരമായ ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർക്ക് കൊയിലാണ്ടിയിലെ കുടുംബശ്രീയുടെ പ്രീമിയം കഫെ റസ്റ്റോറന്‍റിലേക്ക് ധൈര്യമായി കയറി ചെല്ലാം. കൃത്യമായി പറഞ്ഞാൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാഡിന് എതിർവശത്തുള്ള പിഎംആർ കോംപ്ലക്സിലാണ് റസ്റ്റോറന്‍റ് പ്രവർത്തിക്കുന്നത്. ബിരിയാണിയും, നല്ല നാടൻ ഊണും, മലമ്പാർ സ്പെഷ്യൽ വിഭവങ്ങളായ ഉന്നക്കായയും, പഴം നിറച്ചതുമൊക്കെ നിങ്ങളെ പ്രതീക്ഷിച്ച് ഇവിടെയുണ്ട്. നല്ല ചുറുചുറുക്കോടെ ഒറ്റ മനസ്സായി ഓടിനടന്ന് ഭക്ഷണം വിളമ്പുവാൻ 13 ജീവനക്കാരുമുണ്ട് ഇവിടെ.



