ചെങ്ങമനാട്: ഓണം മേളയുടെ ഭാഗമായി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഒരുക്കിയ വിപണമേള പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം ജംഗ്ഷനിൽ രണ്ട് സ്റ്റാളുകളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണനമേളയ്ക്കായി തുറന്നിരിക്കുന്നത്.
ഓണവുമായി ബന്ധപ്പെട്ട് കായ വറുത്തത്, ശർക്കര ഉപ്പേരി ഉൾപ്പെടെ വിവിധയിനം വസ്തുക്കളാണ് വിപണമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച് യോഗത്തിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീറലി, മെമ്പർമാരായ സി പി മുഹമ്മദ്, ജാരിയാ കബീർ, എൻ സി ഉഷാകുമാരി, ഷിജിത സന്തോഷ് എന്നിവർ പങ്കെടുത്തു.