ചെങ്ങമനാട്: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള കർഷകരുടെ വളർച്ചയ്ക്കും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കിസാൻ സർവീസ് സൊസൈറ്റി. രാജ്യത്തെ വിവിധ കാർഷിക മേഖലകളിൽ സജീവമായി കർഷക രക്ഷയ്ക്കായി പ്രവർത്തിക്കുന്ന കർഷക കൂട്ടയ്മയായ കിസാൻ സർവീസ് സൊസൈറ്റിയുടെ നാലാമത്തെ ദേശീയ സമ്മേളനം 15 ന് കന്യാകുമാരിയിൽ ആരംഭിക്കും.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ഭാഷക്കാരായ കർഷകർ ഇതിൽ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ സെമിനാറുകൾ, കർഷകചർച്ചകൾ, കാർഷിക ക്ളാസുകൾ, കേന്ദ്ര സഹായ പദ്ധതികളുടെ വിശദീകരണം, പുത്തൻ രീതി പരിചയപ്പെടുത്തൽ, കാർഷിക പ്രദർശനം തുങ്ങിയവ ഉണ്ടാകും. വിവിധ മേഖലകളിൽ ഉള്ള കർഷകരുമായി ആശയവിനിമയം നടത്താനും സൗകര്യം ഉണ്ടെന്ന് ദേശീയ ചെയർമാനായ ടി എം ജോസ് തയ്യിൽ പറഞ്ഞു.



