Monday, March 23, 2026
No menu items!
Homeവാർത്തകൾകിണറ്റിൽ വീണ 79കാരിയെ ഫയർഫോഴ്സ് എത്തുന്നതുവരെ കിണറ്റിൽ ഇറങ്ങി ജീവൻ താങ്ങിനിർത്തിയ കൃഷ്ണകുമാറിനെ അനുമോദിച്ചു

കിണറ്റിൽ വീണ 79കാരിയെ ഫയർഫോഴ്സ് എത്തുന്നതുവരെ കിണറ്റിൽ ഇറങ്ങി ജീവൻ താങ്ങിനിർത്തിയ കൃഷ്ണകുമാറിനെ അനുമോദിച്ചു

ബ്രഹ്മമംഗലം: കാൽവഴുതി കിണറ്റിൽ വീണ 79കാരിയെ ഫയർഫോഴ്സ് എത്തുന്നതുവരെ കിണറ്റിൽ ഇറങ്ങി താങ്ങിനിർത്തി ജീവൻ രക്ഷിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാറിനെ ചെമ്പ് മണ്ഡലം കോൺഗ്രസ് ഒൻപതാം വാർഡ് കമ്മറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ.ഷിബു ഷാൾ അണിയിച്ച് അനുമോദിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൃഷ്ണകുമാറിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു ഉപഹാരം നൽകി അനുമോദിച്ചു. ഷാജിപുഴവേലിൽ, എസ്.ശ്യാംകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ, കെ.ഡി.സന്തോഷ്കുമാർ, രാഗിണിഗോപി, ഓമനപാലക്കുളം, ടി.പി.അരവിന്ദാക്ഷൻ, സി.യു.എബ്രഹാം, ബി.രവീന്ദ്രൻ , എം.തോമസ്, കെ.ആർ.ജയരാജ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments