Monday, December 22, 2025
No menu items!
Homeവാർത്തകൾകാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണം വിപണിക്ക് നഗരസഭ അങ്കണത്തിൽ തുടക്കമായി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണം വിപണിക്ക് നഗരസഭ അങ്കണത്തിൽ തുടക്കമായി

വൈക്കം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണം വിപണിക്ക് നഗരസഭ അങ്കണത്തിൽ തുടക്കമായി. വൈക്കം കൃഷിഭവൻ ഇക്കോ ഷോപ്പിന്റെ സഹകരണത്തോടുകൂടിയാണ് ഓണ വിപണി തുടങ്ങിയത്.

കർഷകരുടെ കാർഷികോല്പന്നങ്ങൾ വിപണിയിലെ വിലയിൽ നിന്നും കൂടുതൽ തുക നൽകി വാങ്ങി പൊതു വിപണിയേക്കാൾ വിലകുറച്ചാണ് ഉപഭോക്താക്കൾക്ക് വിൽക്കുന്നത്. ഓണക്കാലത്തെ പച്ചക്കറി വിലക്കയറ്റം തടയുന്നതിന് ലക്ഷ്യമിട്ടാണ് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണ വിപണി സംഘടിപ്പിച്ചത്.

വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഓണ വിപണി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമ്മി, നഗരസഭ കൗൺസിലർമാർ, കൃഷി അസിസ്റ്റന്റുമാരായ മെയ്സൺമുരളി, സിജി, ഇക്കോ ഷോപ്പ് സെക്രട്ടറി പവിത്രൻ, പ്രസിഡൻ്റ് വേണുഗോപാൽ,രാധാകൃഷ്ണൻ കാർഷിക വികസന സമിതി അംഗങ്ങളായ സോമൻ പിള്ള, മണിയൻ, മോഹനൻ,ആശ, വൈ ബയോ സൊസൈറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, സുധാകരൻ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments