Saturday, August 2, 2025
No menu items!
Homeഹരിതംകാർഷിക പഠനത്തിന് പച്ചക്കുടുക്ക

കാർഷിക പഠനത്തിന് പച്ചക്കുടുക്ക

ചെങ്ങമനാട്: ഒരുകാലത്ത് നാം നമുക്ക് ആവശൃമായതെല്ലാം ഇവിടെ കൃഷി ചെയ്ത് ഉല്പാദിപ്പിച്ചിരുന്നു. കാലം മാറി, വിദ്യാഭ്യാസ മേഖല വളർന്നു. കൃഷി ജീവിതമാർഗമല്ലന്ന അവസ്ഥ കൂടി. പഠനം കഴിഞ്ഞ് പുതുതലമുറ തൊഴിൽ തേടി നാടുവിട്ടു. ഇന്നും സമാധാനപരമായി ജീവിക്കാൻ പറ്റില്ലന്ന് പറഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നവരുടെ എണ്ണം കൂടുന്നു.

കാർഷിക വിളകളിൽ നിന്ന് ജീവിക്കാൻ കഴിയുന്ന വരുമാനം ഇല്ല. തൊട്ടതിനെല്ലാം എന്നും വിലവർധന. നല്ലൊരു ശതമാനം കൃഷിയിടവും നഷ്ടത്തിൽ തന്നെ. കാർഷിക മേഖലയിലെ സംരക്ഷിക്കാൻ ആവശൃമായ എല്ലാത്തിനും ദിനം പ്രതി വിലകൂടുന്നു. മികച്ച കൃഷി പണിക്കാരില്ല. ഉള്ളവരെ വെച്ചാൽ അവർക്ക് കൂലികൂടുതൽ, പണി വേണ്ടരീതിയിൽ നടക്കില്ല. മികച്ച കർഷകർ അയൽ സംസ്ഥാനങ്ങിൽ കൃഷി ആരംഭിച്ചു. ഇന്ന് നമുക്ക് ആവശൃമുള്ള ഭക്ഷൃവസ്തുകൾ പുറത്ത് നിന്ന് വരണം.

എന്നാൽ ഇതിനൊരു പരിഹാരം കാണാൻ കുട്ടികളിലൂടെ കൃഷിയുടെ മഹത്വം പ്രചരിപ്പിക്കാനും കൃഷി ശീലം വളർത്തി മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്ന് തെളിയിക്കാനും വേണ്ടി കാഡ്സ് വിദ്യാലയങ്ങളിൽ നടപ്പാക്കി വരുന്ന പദ്ധതിയാണ് പച്ചക്കുടുക്ക. കൊറോണ കാലഘട്ടത്തിന് വളരെ വർങ്ങൾക്ക് മുമ്പ് ഇടുക്കി ജില്ലയിൽ ആണ് തുടക്കം. ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ തെരഞ്ഞെടുത്ത സ്കൂളിൽ ഉണ്ട്. ഒരു വർഷം കുറഞ്ഞത് പതിനായിരം രൂപയോളം ഒരു കുട്ടി കർഷകന് നേടാൻ കഴിയുന്നുണ്ടെന്ന് ഈ പദ്ധതിയുടെ സാരഥിയായ ആന്റണി കണ്ടിരിക്കൽ പറഞ്ഞു.

ഈ വർഷത്തെ കാഡ്സിന്റെ പച്ചക്കുടുക്കയുടെ സ്കൂൾ തല ഉദ്ഘാടനം കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ വച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫിൽ നിന്ന് കുട്ടികൾ കൊണ്ടുവന്ന കാർഷിക ഉൽപ്പന്നങ്ങൾ സ്വീകരിച്ചുകൊണ്ട് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ നിർവഹിച്ചു. പച്ചക്കുടുക്ക സ്കൂൾതല കോർഡിനേറ്റർ ജോൺസ് മോൻ കെ ഇ, ഫാദർ സജി ജോസ്, സ്കൂൾ പി ടി എ പ്രസിഡണ്ട് സുബി ഓടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറി, എത്രതന്നെ ആയാലും അവ സ്കൂളിലൂടെ കാഡ്സ് ശേഖരിച്ച് മികച്ച വില കുട്ടികൾക്ക് നൽകും. കുട്ടികൾ സ്കൂളിലോ വീട്ടിലോ കൃഷി ചെയ്യണം. ഇത് പരിശോധന നടത്താനും കുട്ടികളിലെ കൃഷി അറിവ് വളർത്താനും സംശയങ്ങൾ തീർക്കാനും കാഡ്സിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം തന്നെ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments