Tuesday, July 8, 2025
No menu items!
Homeവാർത്തകൾകാലാവസ്ഥാ പ്രവചനത്തിന് എഐ; ‘വെതര്‍‌നെക്സ്റ്റ്’ അവതരിപ്പിച്ച് ഗൂഗിള്‍

കാലാവസ്ഥാ പ്രവചനത്തിന് എഐ; ‘വെതര്‍‌നെക്സ്റ്റ്’ അവതരിപ്പിച്ച് ഗൂഗിള്‍

ഡൽഹി: കാലാവസ്ഥാ പ്രവചനം നടത്താൻ പുതിയ എഐ മോഡലുകളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇതിന് വെതർനെക്സ്റ്റ് (WeatherNext) എന്നാണ് പേരിട്ടിരിക്കുന്നത്. ഗൂഗിൾ ഡീപ് മൈൻഡും ഗൂഗിൾ റിസർച്ചും സംയുക്തമായാണ് വെതർനെക്സ്റ്റ് എഐ മോഡലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത കാലാവസ്ഥ പ്രവചന രീതികളേക്കാൾ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയുമാണ് ഇത് പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. കമ്പനിയുടെ ഏറ്റവും നൂതനമായ കാലാവസ്ഥാ പ്രവചന എഐ സാങ്കേതികവിദ്യയാണ് വെതർനെക്സ്റ്റ് എന്ന് ഗൂഗിൾ അവകാശപ്പെടുന്നു.

പരമ്പരാഗത ഭൗതികശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ മോഡലുകളേക്കാൾ വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമാണ് വെതർനെക്സ്റ്റ് മോഡൽ എന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് വ്യക്തമാക്കി. വെതർനെക്സ്റ്റിൽ രണ്ട് വ്യത്യസ്ത എഐ മോഡലുകൾ അടങ്ങിയിരിക്കുന്നു. ഇതിലൊന്ന് വെതർനെക്സ്റ്റ് ഗ്രാഫും, മറ്റൊന്ന് വെതർനെക്സ്റ്റ് ജനറലുമാണ്.

വെതർനെക്സ്റ്റ് ഗ്രാഫ്: ആറ് മണിക്കൂർ റെസല്യൂഷനും 10 ദിവസത്തെ ലീഡ് സമയവും ഉള്ള പ്രവചനങ്ങൾ നൽകുന്ന ശക്തമായ മോഡലാണിത്. വേഗതയേറിയതും കൃത്യവുമായ പ്രവചനങ്ങൾക്ക് അനുയോജ്യമാണിത്. ഇന്ന് ഉപയോഗിക്കുന്ന മികച്ച സംവിധാനങ്ങളേക്കാൾ കൂടുതൽ കൃത്യമായ പ്രവചനങ്ങൾ വെതർനെക്സ്റ്റ് ഗ്രാഫ് നൽകുന്നുവെന്ന് ഗൂഗിൾ പറയുന്നു.

വെതർനെക്സ്റ്റ് ജെൻ: ഈ മോഡലിന് 12 മണിക്കൂർ റെസല്യൂഷനും 15 ദിവസത്തെ ലീഡ് സമയവും ഉള്ള 50 കാലാവസ്ഥാ സാഹചര്യങ്ങൾ പ്രവചിക്കാൻ കഴിയും. ചുഴലിക്കാറ്റുകൾ പോലുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾ പ്രവചിക്കാൻ ഈ മോഡൽ ഉപയോഗപ്രദമാണ്. ഗൂഗിൾ പറയുന്നതനുസരിച്ച്, വെതർനെക്സ്റ്റ് ജെന്നിന് നിരവധി സാധ്യതകൾ കൃത്യമായി പ്രവചിക്കാൻ കഴിയും. ഈ മോഡലിന് കാലാവസ്ഥയുടെ തീവ്രതയെ കുറിച്ച് ഉപഭോക്താക്കളോട് പറയാൻ സാധിക്കും. ഇത് പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവർത്തനം എളുപ്പമാക്കാന്‍ സഹായിക്കും എന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments