ചെങ്ങമനാട്: മലയാറ്റൂർ, കാലടി മേഖലയിലേയ്ക്ക് വരുന്ന വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും പാലംവഴിയുള്ള യാത്ര ദുരിതമായെന്ന് ആഗമാനന്ദ സ്വാമി സ്മാരക സമിതി ആരോപിച്ചു. പാലത്തിലെ വഴിവിളക്കുകൾ തെളിയാതായിട്ട് കുറെ നാളുകളായി. കാലടി ഭാഗത്തുള്ള മൂന്നോ നാലോ ലൈറ്റുകൾ മാത്രമാണ് ഇടയ്ക്കിടെ തെളിയുന്നത്. താന്നിപ്പുഴ ഭാഗത്തെ ലൈറ്റുകൾ ഒന്നും തന്നെ തെളിയുന്നില്ല.
40 ഓളം വഴിവിളക്കുകളാണ് ഇവിടെ ഉള്ളത്. ഒക്കൽ, കാലടി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും കാണാത്ത ഭാവമാണെന്ന് നാട്ടുകാർ പറയുന്നു. പാലത്തിലെ അശാസ്ത്രീയമായ ടാറിങ് മൂലം ഉണ്ടായിട്ടുള്ള കുഴികളും ടാർ കൂനകളും ഇരുട്ടത്ത് കാണാത്തതിനാൽ വാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നത് സ്ഥിരമാണ്. കാൽനട യാത്രക്കാർക്ക് ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.
നടപ്പാതയിലും ഇരുട്ടുമൂലം നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അധികാരികൾ അടിയന്തരമായി ഇടപെട്ട് നടപടികൾ ഉണ്ടാകണമെന്ന് കാലടി ആഗമാനന്ദ സ്വാമി സ്മാരക സമിതി ആവശൃപ്പട്ടു.