കൂട്ടിക്കൽ: കോട്ടയം റവന്യൂ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ. ഋഷികേശ് R ന് ഒന്നാം സ്ഥാനവും ആദിൽ മുബാറക്കിന് രണ്ടാം സ്ഥാനവും നവീൻ ബൈജുവിനും ഫൈസൽ കെ ഷബീറിനും മൂന്നാം സ്ഥാനവും ലഭിച്ചു.
കഴിഞ്ഞ മാസം നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സ്, സബ്ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്lവിഭാഗം മത്സരങ്ങളിൽ നാല് കിരീടം നേടിയിരുന്നു. സ്കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് നാല് കിരീടം നേടുന്നത്, ചരിത്ര വിജയവും ചരിത്ര നേട്ടവുമാണ്.
കോട്ടയം ജില്ലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഫുട്ബോൾ കാറ്റഗറി മത്സരങ്ങളിൽ ഒരു സ്കൂൾ തന്നെ വിജയികൾ ആകുന്നത് മലയോരമേഖലയിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണിത്.
പ്രതികൂല സാഹചര്യങ്ങളിലും ചിട്ടയായ പരിശീലനം നൽകുന്ന കായിക അധ്യാപകൻ ദേവസ്യ സാറിനും കഠിനാധ്വാനം ചെയ്യുന്ന കുട്ടികൾക്കും വേണ്ട സഹായവുമായി സ്കൂൾ മാനേജ്മെന്റും, ഹെഡ്മിസ്ട്രസ് ജാനറ്റ് കുര്യൻ ടീച്ചറും മറ്റ് അധ്യാപകരും, അനധ്യാപകരും പ്രോത്സാഹനവുമായി സ്കൂൾ PTA കമ്മറ്റിയും ഒപ്പമുണ്ട്.
