ചെങ്ങമനാട്: കനിവ് പെയിൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ വാർഷിക പരിപാടികൾ പ്രസിഡന്റ് കെ. പി.ബിനോയിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കനിവ് അങ്കമാലി ഏരിയ സെക്രട്ടറി പി.വി. ടോമി ഉൽഘാടനം ചെയ്തു. കനിവ് ഹോം കെയർ ടീമഗങ്ങളായ രമ, സാലി, കെ.ആർ രജീഷ് എന്നിവരെ യോഗത്തിൽ കനിവ് ഏരിയ പ്രസിഡന്റ് സി.കെ. സലിം കുമാർ ആദരിച്ചു.
കനിവിന്റെ കാഞ്ഞിരിലെ വളണ്ടിയർമാരായ സജിത ലാൽ, പി.എസ്.മോഹനൻ ,എം.ജി.ശ്രീകുമാർ , എം.കെ. ലെനിൻ, ടി.എൻ. സതീശൻ എന്നിവരെ പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി ഷാൾ അണിയിച്ച് ആദരിച്ചു.
ഓഫീസ് ജീവനക്കാരി സുനീറ ഷാജഹാന് കനിവ് ഹോം കെയർ ടീം ലീഡർ രമ ഉപഹാരം നൽകി. കനിവ് സെക്രട്ടറി പി. അശോകൻ , എം.ജി. ഗോപിനാഥ്, പി.ബി. അലി, എ.എ. സന്തോഷ് , കെ.പി. ഷാജി , ഗ്രാമ പഞ്ചായത്തംഗം ചന്ദ്രവതി രാജൻ തുടങ്ങിയവർ സംസാരിച്ചു.