കോട്ടയം: കോട്ടയം കവിയരങ്ങ്ന്റെ പുതുവർഷ കവിയരങ്ങ് കായൽ കവി സമ്മേളനമായി നടത്തുന്നു.ജനുവരി 19 ഞായർ രാവിലെ 11 മണിക്ക്, ഡോക്ടർ എം.ജി.ബാബുജി കവി സമ്മേളനംഉദ്ഘാടനം ചെയ്യും. പ്രൊഫ ടി.ആർ. കൃഷ്ണൻ കുട്ടി, ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണം നടത്തും, ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ, ജോജി കൂട്ടുമ്മേൽ, സിന്ധു കെ. നായർ, അജികുമാർ നാരായണൻ എന്നിവർവിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കവിയരങ്ങിൽ അംഗങ്ങൾ കവിതകൾ അവതരിപ്പിക്കും.തൽസമയ കവിതാ രചനയും ഉൾപ്പെടുത്തിട്ടുണ്ട്. കായൽ കവി സമ്മേളനത്തിൽ. ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ, സുകു പി. ഗോവിന്ദ്, രജനീഷ് വൈക്കത്തുകാരൻ. യമുന കെ നായർ, മിനി സുരേഷ്, ആഷ്മി ബിനു എന്നിവർ നേതൃത്യം നൽകും.