നെയ്യാറ്റിന്‍കര: ഭൂമിക കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ബിന്ദു അരുവിപ്പുറം എഴുതിയ ‘കവിതകളുടെ പെരുമഴക്കാലം’ എന്ന പുസ്തകത്തിന്റെ ചര്‍ച്ച സംഘടിപ്പിച്ചു. സുഗതസ്മൃതി തണലിടത്തില്‍ വച്ചു നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ വി.ആര് സലൂജ ഉദ്ഘാടനം ചെയ്തു. കവിയും ചിത്രകാരനുമായ മണികണ്ഠന് മണലൂര്‍ ചടങ്ങില്‍ അധ്യക്ഷനായി. ബിജു ബാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. കവിയും മാധ്യമപ്രവര്‍ത്തകനുമായ കുമാര്‍ സംയോഗിയുടെ ഏകോപനത്തില്‍ നടന്ന പരിപാടിയില്‍ കവി അശോക് ദേവദാരു പുസ്തക അവതരണവും ജയേഷ് വ്ലാത്താങ്കര പുസ്തക അവലോകനവും നടത്തി. പുസ്തകരചയിതാവ് ബിന്ദു അരുവിപ്പുറത്തെ ഭൂമിക ആദരിച്ചു. പുസ്തകചര്ച്ചയ്ക്കൊപ്പം നടന്ന കവിയരങ്ങ് ഡോ.ശ്യാമപ്രസാദ് കോട്ടുകാല്‍ ഉദ്ഘാടനം ചെയ്തു.
അരുമാനൂര്‍ രതികുമാര്‍ അധ്യക്ഷനായി. സുരജ മുരുകന്, രചന വേലപ്പന് നായര്‍, രാജേന്ദ്രന് നെല്ലിമൂട്, തലയല്‍ പ്രകാശ്, അനില്‍ കാട്ടാക്കട, ചന്ദ്രു കാര്‍ത്തിക, ബിജു.ബി.ഊരൂട്ടുകാല, കൂട്ടപ്പന രാജേഷ്, ഹരന് പുന്നാവൂര്‍, കോട്ടുകാല്‍ സത്യന്, ഡി.എല്‍.ശ്രീജിത്ത്, ധനുവച്ചപുരം എഡിസന്, സന്ധ്യ മുള്ളറവിള, ഗോപന് കൂട്ടപ്പന, സുനന്ദ തിരുപുറം, വസന്തകമല്, രാകേഷ് എം.എല്‍, ദീപ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.