മോഡൽ സ്കൂൾ റിട്ടയേർഡ് സ്റ്റാഫ് കൂട്ടായ്മയുടെ ഓണഘോഷം വിവിധ പരിപാടികളോടെ ഹോട്ടൽ പറുദീസയിൽ വച്ച് 28/09/2024 ശനിയാഴ്ച നടന്നു. കൂട്ടായ്മ പ്രസിഡന്റ് ആർ വാമദേവൻ നായർ അദ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ആർ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. പി രാജേന്ദ്രൻ അനുശോചനം പ്രസംഗം നടത്തി.
സെക്രട്ടറി എം അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും ഖജാൻജി റാണി ലക്ഷ്മണൻ വരവ് ചെലവും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എം ആരിഫ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. മത്സരവിജയികൾക്കു അഹമ്മദ് കോയ സാറും സുകുമാരി ടീച്ചറും സമ്മാനം വിതരണം ചെയ്തു. കൂട്ടായ്മ യേ കുറിച്ച് ശ്രീ രഞ്ജിത് സാർ നന്ദി പറയുകയും വിലയിരുത്തുകയും
ചെയ്തു.



