Sunday, August 3, 2025
No menu items!
Homeവാർത്തകൾ"കരുതൽ" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

“കരുതൽ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

കോട്ടയം : നവാഗത സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സിനിമാതാരങ്ങളായ അനൂപ് മേനോൻ, മിയ ജോർജ്, ജോൺ കൈപ്പിള്ളി, അജയ് വാസുദേവ്, പ്രശാന്ത് മുരളി തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തിരിക്കുന്നു. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറയുടെ ആകുലതകളും നാട്ടിലെ വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാകളെ തേടി കടന്നു വരുന്ന സീരിയൽ കില്ലേഴ്സിൻ്റെയും, അവരുടെ ഇരകളുടേയും കഥയാണ് ‘”കരുതൽ” എന്ന ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസ് ആണ് തിരക്കഥയും സംഭാഷണവും എഴുതി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂർ, ഏറ്റുമാനൂർ, പുതുവേലി, കല്ലറ, കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം തുടങ്ങിയ വിവിധ ലൊക്കേഷനുകളിലാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

പ്രശാന്ത് മുരളിയും ഐശ്വര്യ നന്ദനുമാണ് പ്രധാന റോളുകളിൽ എത്തുന്നത്. പ്രശസ്ത താരങ്ങളായ സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേഷ്, സ്റ്റീഫൻ ചെട്ടിക്കൻ, RJ സുരാജ്, തോമസ്കുട്ടി അബ്രാഹം എന്നിവരോടൊപ്പം മനു ഭഗവത്, ജോ സ്റ്റീഫൻ, റോബിൻ സ്റ്റീഫൻ, വിവിഷ് വി റോൾഡൻ്റ്, ജോസ് കൈപ്പാറേട്ട്, ഷിജോ കുര്യൻ, റിജേഷ് കൂറാനാൽ, ടോമി ജോസഫ്, മാത്യു മാപ്ലേട്ട്, ബെയ്ലോൺ എബ്രാഹം,മോളി പയസ്, സ്മിതാ ലൂക്ക്, മായാറാണി, ഷെറിൻസാം , നയന എലിസ, സരിത തോമസ്, അൻവി രെജു, ദിയാന റിഹാം കെ.എം , ബിജിമോൾ സണ്ണി, ജിഷാ മനീഷ്, ഷാന്റിമോൾ വിൽ‌സൺ, ജിഞ്ചു ട്രീസ പോൾ തുടങ്ങി നിരവധി പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ സാബു ജയിംസ് തിരക്കഥയും സംഭാഷണവും എഴുതി ക്യാമറ ചലിപ്പിക്കുന്നു. അസ്സോ.ഡയറക്ടർ – സുനീഷ് കണ്ണൻ, അസ്സോ.ക്യാമറാമാൻ – വൈശാഖ് ശോഭന കൃഷ്ണൻ , ക്രീയേറ്റീവ് പ്രൊഡ്യൂസർ- സ്റ്റീഫൻ ചെട്ടിക്കൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശാലിൻ കുര്യൻ ഷീജോ പഴേമ്പള്ളിൽ, ലൈൻ പ്രൊഡ്യൂസർ- റോബിൻ സ്റ്റീഫൻ പുത്തൻമണ്ണത്ത്, സഹ. നിർമാതാക്കൾ- മാത്യു മാപ്പിളേട്ട്, ജോ സ്റ്റീഫൻ, ടോമി ജോസഫ്, സ്റ്റീഫൻ മലേമുണ്ടക്കൽ, എഡിറ്റിംഗ് – സന്ദീപ്, ഹെലിക്യാം- അജിത് ഡ്രോൺ പൈലറ്റ്, പ്രോഡകഷൻ കൺട്രോളർ- ബെയ്ലോൺ എബ്രഹാം, ചമയം- പുനലൂർ രവി & അനൂപ് ജേക്കബ്, ഡിസൈനർ- അൽഫോൻസ് ട്രീസ പയസ്. ഏപ്രിൽ-മെയ് മാസത്തിൽ സിനിമ തീയേറ്ററുകളിൽ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments