Tuesday, July 8, 2025
No menu items!
Homeവാർത്തകൾകരിങ്കൊടി പ്രതിഷേധം അപകീർത്തികരമല്ല: ഹൈക്കോടതി

കരിങ്കൊടി പ്രതിഷേധം അപകീർത്തികരമല്ല: ഹൈക്കോടതി

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാൽ തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടികൾ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു.

കേസിനാസ്‌പദമായ സംഭവം നടന്നത് 2017 ഏപ്രിൽ ഒമ്പതിനാണ്. പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിന് പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയിൽ ഉള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments