Sunday, March 22, 2026
No menu items!
Homeവാർത്തകൾക​ണ്ണ​മ്മൂ​ല-​മെ​ഡി​ക്ക​ൽ കോ​ള​ജ്​ കെ.എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്‍റെ സാരഥി മ​ക​നും കണ്ടക്ടർ അമ്മയും​

ക​ണ്ണ​മ്മൂ​ല-​മെ​ഡി​ക്ക​ൽ കോ​ള​ജ്​ കെ.എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്‍റെ സാരഥി മ​ക​നും കണ്ടക്ടർ അമ്മയും​

തി​രു​വ​ന​ന്ത​പു​രം: സി​റ്റി ഡി​പ്പോ​യി​ലെ ക​ണ്ണ​മ്മൂ​ല-​മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ്വി​ഫ്​​റ്റ്​ സർവിസിലാണ് ബ​സി​ന്‍റെ സാരഥി മ​ക​നും കണ്ടക്ടർ അമ്മയും. ആ​ര്യ​നാ​ട് ഡി​പ്പോ​യി​ൽ 2009 മു​ത​ൽ താ​ൽ​​ക്കാ​ലി​ക ക​ണ്ട​ക്ട​റാ​യ യ​മു​ന​ക്ക് 2022 മു​ത​ൽ സ്വി​ഫ്റ്റി​ലാ​ണ് ജോ​ലി. ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ഇ​വ​ർ സ്വി​ഫ്റ്റ് സ​ർ​വി​സി​ലെ ആ​ദ്യ വ​നി​ത ജീ​വ​ന​ക്കാ​രി​യു​മാ​ണ്.

മ​ക​ന് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് കെ-​സ്വി​ഫ്റ്റി​ൽ ഡ്രൈ​വ​ർ-​കം ക​ണ്ട​ക്ട​റാ​യി നി​യ​മ​നം ലഭി​ച്ച​ത്. ത​ന്‍റെ ബ​സി​ൽ ത​ന്നെ മ​ക​നെ​യും നി​യോ​ഗി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു യ​മു​ന​യു​ടെ ആ​​ഗ്ര​ഹം. ഇ​ക്കാ​ര്യം പറഞ്ഞപ്പോ​ൾ അ​ധി​കൃ​ത​ർ​ക്കും സ​മ്മ​തം. അ​ങ്ങ​നെ ഞായറാ​ഴ്ച ഇ​രു​വ​രും ക​ണ്ണ​മ്മൂ​ല-മെ​ഡി​ക്ക​ൽ കോ​ള​ജ്​ റൂ​ട്ടി​ലേ​ക്ക്. രാ​വി​ലെ കി​ഴ​ക്കേ​കോ​ട്ട​യി​ൽ​നി​ന്നാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്. തി​രി​ച്ച​റി​ഞ്ഞ​വ​ർ മു​ന്നി​ലെ​ത്തി ആ​ശം​സകൾ അ​റി​യി​ച്ചു. മ​ക​നൊ​പ്പം ജോ​ലി ചെ​യ്യാ​നാ​യ​ത് പ്ര​ത്യേ​കം അ​നു​ഭ​വ​മാ​യെ​ന്നും​ വ​ലി​യ സ​ന്തോ​ഷം തോ​ന്നു​ന്നെ​ന്നും യ​മു​ന പ​റ​ഞ്ഞു. ഇന്നും ഈ ​റൂ​ട്ടി​ൽ​ത​ന്നെ​യാ​ണ്​ ഡ്യൂ​ട്ടി. 27കാ​ര​നാ​യ ശ്രീ​രാ​ഗ് വ​നം വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments