കണക്കന്ത്രമഠത്തിൽ ശ്രീനാരായണഗുരു ദേവ പ്രതിഷ്ടാദിനം വർണാഭമായി ആഘോഷിച്ചു. കാലത്ത് സ്ഥലശുദ്ധി, ബിംബശുദ്ധി, പ്രസാദശുദ്ധി, വിശേഷാൽഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, ഭഗവത്സേവ കലശം, വിശേഷാൽ പൂജകൾ എന്നിവ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്നു.
ബ്രഹ്മശ്രീ ഗണേഷ് സുബ്രഹ്മണ്യം, ആചാര്യൻ കെ യു ഷാജിശർമ്മ എന്നിവർ പ്രതിഷ്ട ദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. മരുതംകാളി ഭജനസംഘം അവതരിപ്പിച്ച ഭജന പ്രസാദ വിതരണം എന്നിവയും നടന്നു.