Wednesday, February 18, 2026
No menu items!
Homeവാർത്തകൾഔഷധകഞ്ഞി വിതരണം ചെയ്തു

ഔഷധകഞ്ഞി വിതരണം ചെയ്തു

കാലടി: കാലടി ബ്രഹ്മാനന്ദോദയം എൽ പി, യൂ പി വിഭാഗങ്ങൾ സംയുക്തമായി കുട്ടികൾക്ക് ഔഷധകഞ്ഞി വിതരണം ചെയ്തു. രോഗപ്രേധിരോധ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദത്തിന്റെ പ്രാധാന്യവും പാരമ്പര്യവും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. എൽ പി വിഭാഗം പി ടി എ പ്രസിഡന്റ്‌ വി ബി സിദിൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കാലടി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻ സിജു കല്ലുങ ഔഷധകഞ്ഞി വിതരണം ഉത്ഘാടനം ചെയ്തു.

നാഗാർജുന ആയുവേദ ചികിത്സലയത്തിന്റെ സഹകരണം ഉണ്ടായിരുന്നു സ്വാമി കൃതജ്ഞനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ആരോഗ്യപരിപാലനം സംബന്ധിച്ചു നാഗാർജുന ആയുർവേദ ചീഫ് ഫീസിഷ്യൻ ഡോക്ടർ കൃഷ്ണൻ നമ്പൂതിരി ക്ലാസ്സ്‌ എടുത്തു. വാർഡ് മെമ്പർ പി ബി സജീവ്, എൽ പി വിഭാഗം ഹെഡ് മിസ്ട്രെസ് ജെസ്സി തോമസ്, യൂ പി വിഭാഗം ഹെഡ് മിസ്ട്രെസ് സുമദേവി, യൂ പി വിഭാഗം പി ടി എ പ്രസിഡന്റ്‌ ലാലു കെ എൻ വൈസ് പ്രസിഡന്റ്‌ അനീഷ്‌ കെ അജി, മദർ പി ടി എ പ്രസിഡന്റ്‌മാരായ പദ്മകുമാരി, സന്ധ്യ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിഷ, ഗീത വെങ്കിടെഷ്, ശ്യാമ, ശ്രീവിട്യ, ശ്രീനിവാസൻ, രാഗേഷ് ശർമ അദ്ധ്യാപകരായ സന്ധ്യ, സൂര്യനാരായണൻ, ശാലിനി, അശ്വതി, നയന, ഈശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments