Wednesday, November 26, 2025
No menu items!
Homeവാർത്തകൾഓർമ്മകളിൽ നിറഞ്ഞ് എൻ.ആർ. സി

ഓർമ്മകളിൽ നിറഞ്ഞ് എൻ.ആർ. സി

തലയോലപ്പറമ്പ്: മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും കർഷകനും ക്ഷേത്ര – സമുദായിക ഭാരവാഹിയുമായിരുന്ന എൻ. ആർ. ചക്രപാണി നാക്ക വീട്ടിലിൻ്റെ 3 -ാമത് ചരമവാർഷികദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ടൗൺ പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്മാരക ജംഗ്ഷനിൽ എൻ. ആർ. സി. യുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി. ലോയേഴ്സ് കോൺഗ്രസ്സ് വൈക്കം യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. എസ്. ശ്രീകാന്ത് സോമൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് കോൺഗ്രസ്സ് പാർലമെൻ്റ്റി പാർട്ടി ലീഡർ ജോസ്. വി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ. രാധാകൃഷ്ണൻ, വി. സന്തോഷ് ശർമ്മ, കെ.ഇ. ജമാൽ, പി.എസ്. ഷിജോ , കെ.എസ്. സാജു മോൻ, പ്രമോദ് ചാഴുരാൻ, പി.സി. ജോർജ്, വി.ജെ. ബാബു, കനകപ്പൻ കുറുന്തറ, കെ. ഒ. മാധവൻ, പി.കെ. അനിൽകുമാർ, എൻ.സി. നടരാജൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments