Thursday, February 19, 2026
No menu items!
Homeവാർത്തകൾഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് പൂട്ടിട്ടു പോലീസ് സൈബര്‍ ഡിവിഷന്റെ സൂപ്പർ സ്പെഷ്യൽ ഡ്രൈവ്

ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് പൂട്ടിട്ടു പോലീസ് സൈബര്‍ ഡിവിഷന്റെ സൂപ്പർ സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ഉള്‍പ്പെടുത്തി കേരള പൊലീസ് സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 286 പേരെ വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്തു. 6.5 കോടി രൂപ പരാതിക്കാര്‍ക്ക് തിരികെ ലഭ്യമാക്കി.

2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 9539 പരാതികളാണ്. ഇതിലൂടെ നഷ്ട്ടപ്പെട്ട തുകയില്‍ 26.26 കോടി രൂപ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ബാങ്കുകളില്‍ തടഞ്ഞുവയ്ക്കുവാനും സാധിച്ചിട്ടുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ തുക പരാതിക്കാര്‍ക്ക് തിരികെ ലഭ്യമാകുന്നതുമാണ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകള്‍, 18,653 സിം കാര്‍ഡുകള്‍, 59,218 മൊബൈല്‍ / ഐ.എം.ഇ.ഐ കള്‍ എന്നിവ മരവിപ്പിക്കാനും സൈബര്‍ ഡിവിഷന്റെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ പണം നഷ്ടപ്പെട്ട സമയം മുതല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) പരാതി റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുന്നതാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments