Sunday, October 25, 2026
No menu items!
Homeവാർത്തകൾഓസ്കർ ക്ലൈൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായി അശോക് സെൻ

ഓസ്കർ ക്ലൈൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായി അശോക് സെൻ

ന്യൂഡൽഹി: ഭൗതികശാസ്ത്ര മേഖലയിലെ വിശിഷ്ട സംഭാവനകൾക്ക് നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമായ ഓസ്കർ ക്ലൈൻ മെഡലിന് (2026) ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ അശോക് സെൻ അർഹനായി. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് അദ്ദേഹം. ബംഗളൂരുവിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന് (ടി.ഐ.എഫ്.ആർ) കീഴിലുള്ള ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിൽ (ഐ.സി.ടി.എസ്) ഇൻഫോസിസ് മാധവ ചെയർ പ്രഫസറാണ് അശോക് സെൻ. ആധുനിക സ്ട്രിങ് തിയറിയുടെ ശിൽപികളിലൊരാളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ദ്രവ്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ബിന്ദുരൂപത്തിലുള്ള കണങ്ങളല്ല, മറിച്ച് ഒരു മാനമുള്ള നൂലുപോലുള്ള അതിസൂക്ഷ്മ വസ്തുക്കളാണെന്നാണ് സ്ട്രിങ് തിയറി മുന്നോട്ടുവെക്കുന്നത്. ദ്രവ്യത്തെയും അവ തമ്മിലുള്ള ബലങ്ങളെയും ഏകീകൃതമായി വിശദീകരിക്കാനാണ് ഈ സിദ്ധാന്തം ശ്രമിക്കുന്നത്. സ്വീഡിഷ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ ഓസ്കർ ക്ലൈനിന്റെ പേരിൽ 1988ൽ ഏർപ്പെടുത്തിയതാണ് ഈ മെഡൽ. സ്റ്റോക്ക്ഹോം സർവകലാശാലയും റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ കമ്മിറ്റി‍യും ചേർന്നാണ് വർഷംതോറും പുരസ്കാരം നൽകുന്നത്. 2001ൽ പത്മശ്രീയും 2013ൽ പത്മഭൂഷണും നേടിയ അശോക് സെന്നിന്റെ സംഭാവനകൾ സൈദ്ധാന്തിക ഭൗതികശാസ്ത്ര ഗവേഷണരംഗത്ത് നിർണായകമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments