Friday, February 20, 2026
No menu items!
Homeവാർത്തകൾഓപ്പറേഷന്‍ സിന്ദൂര്‍; ഭീകരതയ്ക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി

ഓപ്പറേഷന്‍ സിന്ദൂര്‍; ഭീകരതയ്ക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി

ഇന്ത്യ തിരിച്ചടി തുടങ്ങി. പാക്ക് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ മിസൈൽ ആക്രമണത്തിൽ തകർത്തു. ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും വിവരമുണ്ട്. ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം.

സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ലഷ്കറെ തയിബയുടെ ആസ്‌ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. ആക്രമണം പാക്കിസ്ഥാനും സ്ഥിരീകരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments