ചേർത്തല: ഓണ വിപണി ലക്ഷ്യം വച്ച് ചേർത്തല ബ്ളോക്ക് മേഖലയിലെ കർഷകർ ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പുകൾക്ക് തുടക്കമായി.
കഞ്ഞിക്കുഴി ചക്കനാട്ടു വീട്ടിൽ സി.ആർ.ഷാജിയും കുടുംബവും നടത്തിയ പൂകൃഷിയുടെ ഭാഗമായി ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് നടത്തിക്കൊണ്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ അഡ്വ.എം.സന്തോഷ്കുമാർ, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ , കൃഷി ഓഫീസർ റോസ്മി ജോർജ് , അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി. അനില, കർഷകൻ സി.ആർ. ഷാജി ,ശുഭകേശൻ എന്നിവർ സംസാരിച്ചു.
അരയേക്കർ സ്ഥലത്താണ് ഷാജിയും കുടുംബവും ചേർന്ന് വ്യത്യസ്ത ഇനം ചെണ്ടുമല്ലികൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തിരിക്കുന്നത്. ഈ മേഖലയിൽ ഓണം നാളുകളെ മുന്നിൽ കണ്ട് പുഷ്പകൃഷി നടത്തി വരുന്ന കൊറോണയ്ക്ക് ശേഷമാണ് കൂടുതൽ സജീവമായത്. നന്മയുടെ ഭക്ഷൃവസ്തുകളും സൗന്ദരൃവും സുഗന്ധവും നൽകുന്ന പൂക്കളും വിളയിച്ച് ഏറെ തിളങ്ങി നിൽക്കുന്ന സൂപ്പർ സ്റ്റാറുകളാണ് കർഷകരെന്ന് മന്ത്രി ഉദ്ലാടന പ്രസംഗത്തിൽ പറഞ്ഞു. സമൂഹം ഹൃദയത്തിൽ ആദ്യം ഇടം കൊടുക്കേണ്ടത് മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകർക്കു തന്നെയാണന്നും മന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത മാസത്തോടെ പൂവിപണി സജീവമാകും.



