Tuesday, July 8, 2025
No menu items!
Homeവാർത്തകൾഓട്ടോറിക്ഷകളില്‍ ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ സ്ഥാപിച്ചു

ഓട്ടോറിക്ഷകളില്‍ ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ സ്ഥാപിച്ചു

ചെറുതോണി: റോഡിലോ മറ്റോ അപകടങ്ങള്‍ ഉണ്ടായാല്‍ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്ന ഓട്ടോറിക്ഷത്തൊഴിലാളികളെ സേവനരംഗത്ത് കൂടുതല്‍ പ്രയോജനപ്പെടുത്താൻ ലയണ്‍സ് ക്ലബ് സഹായം നല്‍കുന്നു. കട്ടപ്പന കാർഡമം വാലിയുടെയും കട്ടപ്പന ടൗണ്‍ ക്ളബിന്റെയും സംയുക്ത അഭിമുഖ്യത്തില്‍ ഓട്ടോറിക്ഷകളില്‍ ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ സ്ഥാപിച്ചാണ് ഓട്ടോ ഡ്രവർമാരെ ആദരിച്ചത്.

നഗരഗ്രാമ വീഥികളില്‍ സജീവമായി കാണുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ സമൂഹത്തിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളില്‍ മുൻനിരയിലുണ്ട്. അപകടത്തില്‍പ്പെട്ടവർക്ക് പ്രാഥമിക ചികിത്സ നല്‍കാൻ ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ഏയ്ഡ് ബോക്സുകള്‍ നല്‍കുന്നത്. ഫസ്റ്റ് ഏയ്ഡ് ബോക്സ് വിതരണം നഗരസഭ ചെയർപേഴ്സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളെക്കുറിച്ചും, റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചും അസി.മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ ഡി. ഉല്ലാസ് ക്ലാസുകള്‍ നയിച്ചു.

ഫസ്റ്റ് ഏയ്ഡ് ബോക്സുകളുടെ ഉപയോഗത്തെക്കുറിച്ച്‌ പാലിയേറ്റീവ് കെയർ സെക്കൻഡറി നഴ്സ് ബിൻസി സെബാസ്റ്റ്യൻ ബോധവല്‍ക്കരണം നല്‍കി. ലയണ്‍സ് ക്ലബ് കട്ടപ്പന കാർഡമംവാലി പ്രസിഡന്റ് പി എം ഫ്രാൻസിസ്, സെക്രട്ടറി റെജി പയ്യപ്പള്ളി, റീജയൻ ചെയർമാൻ രാജീവ് ജോർജ്, ലയണ്‍സ് ക്ലബ് കട്ടപ്പന ടൗണ്‍ പ്രസിഡന്റ് ജോബിൻ ജോസ്, ക്യാബിനേറ്റ് മെമ്ബർ റെജി കോഴിമല, കാർഡമം വാലി ട്രഷറർ എം ഡി ജോർജ് എന്നിവർ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments