തിരുവനന്തപുരം: ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില്‍ നിന്ന് തീ ഉയരുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.



