Saturday, February 28, 2026
No menu items!
Homeവാർത്തകൾഓംചേരി എൻ എൻ പിള്ളയെ അനുസ്മരിച്ചു

ഓംചേരി എൻ എൻ പിള്ളയെ അനുസ്മരിച്ചു

കോൺഗ്രസ്‌ വൈക്കം ബ്ലോക്ക്‌ കമ്മറ്റിയുടെയും ടി വി പുരം മണ്ഡലം കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനും നാടകകൃത്തും മാധ്യമകുലപതിയുമായ ശ്രീ ഓം ചേരി എൻ എൻ പിള്ളയെ അനുസ്മരിച്ചു. ടി വി പുരം എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ശ്രീ പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. മുൻ വൈസ് ചാൻസിലർ ഡോ സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മോഹൻ ഡി ബാബു, ടി എസ് സെബാസ്റ്റ്യൻ, എം കെ ഷിബു, ബി അനിൽകുമാർ,ജയചന്ദ്രിക ചന്ദ്രശേഖരൻ, ദീപ ഓംചേരിൽ, അഡ്വ എസ് സനീഷ് കുമാർ, പി എൻ ബാബു, ജയ് ജോൺ പേരയിൽ, പി പി സിബിച്ചൻ, പ്രീത രാജേഷ്, ആദർശ് രഞ്ജൻ, ഇടവട്ടം ജയകുമാർ, ഗോപാകൃഷ്ണൻ നായർ,പി ടി സുഭാഷ്, ബിനിമോൻ കുഞ്ഞുമണി, ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments