Tuesday, July 8, 2025
No menu items!
Homeകായികംഒളിംപിക് ദീപശിഖാ പ്രയാണത്തിൽ കോട്ടയം സ്വദേശി തിലോത്തമയും

ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ കോട്ടയം സ്വദേശി തിലോത്തമയും

പാരീസ്: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പാരീസിൽ ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ കോട്ടയം സ്വദേശിയും. പതിനായിരങ്ങളുടെ കൈമറിഞ്ഞെത്തിയ ദീപശിഖയിൽ എന്റേയും കരസ്പർശം പതിഞ്ഞു പറഞ്ഞറിയിക്കാനാവില്ല. ആ നിമിഷത്തെപ്പറ്റി തിലോത്തമ കോട്ടയം കളത്തിപ്പടി സ്വദേശി ജോ ഐക്കരത്തിന്റെയും ഫ്രാൻസ് സ്വദേശിനി മ്യൂറിയലിന്റെയും ഇളയ മകളാണ് ഇരുപതുകാരിയായ തിലോത്തമ, ജനിച്ചതു ഫ്രാൻസിൽ, കൈകൾ ജന്മനാ തളർന്ന നിലയിലായിരുന്നു. ഭാഷ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഡിസ്ലെക്സിയ എന്ന
ശാരീരികാവസ്ഥയും നേരിടേണ്ടി വന്നു. ഇടതു കൈയുടെ പ്രയാസം പിന്നീടു ചികിത്സയിലൂടെ ശരിയാക്കി. വലത്തേ കൈയിൽ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്.

ഫ്രാൻസിലെ ഇംപൾഷൻ എന്ന സാമൂഹികസേവന സംഘടനയിലൂടെ കായികപഠനത്തിൽ സർട്ടിഫിക്കറ്റ് നേടി. ഫ്രാൻസിലെ “ഇംപൾഷൻ എന്ന സാമൂഹികസേവന സംഘടനയിലൂടെ കായിക പഠനം പൂർത്തിയാക്കി. പിന്നീട് ഫ്രാൻസിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മത്സരിക്കുന്ന പാരാ തയ്വാൻഡോയിൽ പരിശീലനം ആരംഭിച്ചു. തയ്വാൻഡോ പരിശീലിക്കുന്ന 24 പേർ ദീപശിഖാ പ്രയാണത്തിൽ അതിൽ 3 പേർ പാരാ അത്ലറ്റുകൾ ആയിരുന്നു. അവരിലൊരാളാണ് തിലോത്തമ, പാരിസ് ഒളിംപിക്സ് ദീപശിഖാ പാരീസിൽ പ്രയാണത്തിൽ പങ്കാളിയാകുന്ന ആദ്യ മലയാളി പെൺകുട്ടിയെന്ന നേട്ടം ഇതിലൂടെ സ്വന്തമാക്കി.

2028-ൽ പാരാ ഒളിംപിക്സിൽ മത്സരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് തിലോത്തമ . ഇംപ്ഷനിലെ പഠനം പൂർത്തിയാക്കിയതോടെ കായികാധ്യാപിക ആകാനുള്ള ഒരുക്കവും തിലോത്തമ തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments