ചെറുതോണി: തേക്കടി റേഞ്ച് ഓഫീസറുടെ ഭാര്യയും മകളും സഞ്ചരിച്ച കാർ മറയൂർ ഉദുമൽപേട്ട അന്തഃസംസ്ഥാന പാതയിൽ കരിമുട്ടിയിൽ ഒറ്റയാൻ ആക്രമിച്ചു. തേക്കടി റേഞ്ച് ഓഫീസർ കെ.ഇ. സിബിയുടെ ഭാര്യ ഷിന്റോയും മകൾ ഡെല്ലയും ഡ്രൈവറുമായി പൊള്ളാച്ചിയിലേക്ക് പോകുമ്പോഴാണ് ഒറ്റയാന്റെ മുന്നിൽപ്പെടുന്നത്.
രണ്ടുതവണ ബംബറിൽ ചവുട്ടിയ ഒറ്റയാൻ മൂന്നു മിനിറ്റോളം കാറിന് മുന്നിൽ ഭീതി പടർത്തിനിന്നു. പിന്നീട് ആന വനത്തിലേക്ക് പോയി. ഈ സമയം അധികം വാഹനങ്ങൾ വന്നിരുന്നില്ല. ബി.എസ്‌സി. അഗ്രികൾച്ചറലിന് പഠിക്കുന്ന മകളെ പൊള്ളാച്ചിയിലെ കോളേജിൽ വിടാൻ ബൈസൺവാലിയിലെ വീട്ടിൽനിന്നും പുലർച്ചെ വന്നതായിരുന്നു. ഒറ്റയാന്റെ ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു.