മസ്കറ്റ്: ന്യൂനമര്‍ദ്ദം ബാധിക്കുന്നതിനാൽ ഒമാനില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുസന്ദം ഗവര്‍ണറേറ്റില്‍ വ്യത്യസ്ത തീവ്രതയിലും മറ്റ് ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്കുമുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്.
വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. ബുറൈമി, ദാഹിറ, വടക്ക്-തെക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം, അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.