Sunday, December 21, 2025
No menu items!
Homeവാർത്തകൾഒക്ടോബർ 28; ലോക അനിമേഷൻ ദിനം

ഒക്ടോബർ 28; ലോക അനിമേഷൻ ദിനം

ചലനത്തിന്റെ പ്രതീതി ജനിപ്പിക്കുവാൻ വേണ്ടി ദ്വിമാനമോ ത്രിമാനമോ ആയ ചിത്രങ്ങളുടെ തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് ആനിമേഷൻ. ഇത് വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ്. ഒരു ദൃശ്യം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽക്കും. ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു. നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാണ് സാധാരണ വേഗതയിലുള്ള ഒരു ചലച്ചിത്രം ഉണ്ടാകുന്നത്. ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്. വാൾട്ട് ഡിസ്നി, വില്യം ഹന്ന, ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവരാണ്.

അനിമേഷനുകൾ ഉണ്ടാകാൻ അഡോബി ഫ്ലാഷ്, ഓട്ടോഡെസ്ക് മായ മുതലായ സോഫ്റ്റ്വെയറുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

കമ്പ്യൂട്ടർ അനിമേഷൻ
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ. മറ്റു അനിമേഷൻ രീതികളെ അപേക്ഷിച്ച് വളരെ പെട്ടെന്നു ചെയ്തു തീർക്കാവുന്നതും ആണ് കമ്പ്യൂട്ടർ അനിമേഷൻ. കമ്പ്യൂട്ടർ അനിമേഷൻ 2D, 3D എന്നിങ്ങനെ രണ്ട് വിധമുണ്ട്.

ആനിമേഷൻ ദിനം
ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനമായി ഇന്റർ നാഷണൽ ആനിമേറ്റഡ് ഫിലിം അസ്സോസിയേഷൻ (ഐഎഡി, ആസിഫ) ആചരിക്കുന്നു. ആനിമേഷൻ കലയെ പ്രഘോഷിക്കുവാനുള്ള പ്രധാനപരിപാടിയായി 2002 മുതൽ ഈ ദിനം ആചരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments