കൊച്ചി: ജനുവരി 13ന് തിങ്കളാഴ്ച ജവഹർലാൽ നെഹ്റു ഇൻർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ ഭാഗമായി ഫുട്ബോൾ പ്രേമികളുടെ യാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11 മണിവരെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് പത്ത് സർവീസുകൾ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സർവിസുകൾ ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45, 10.54, 11 എന്നീ സമയങ്ങളിൽ ആലുവയിലേക്കും സർവ്വീസ് ഉണ്ടാകും.



