ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത് വരും.cisce.org, results.cisce.org വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. പരീക്ഷാനടത്തിപ്പുക്കാരായ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഴ്‌സാണ് (സി.ഐ.എസ്.സി.ഇ) ഇക്കാര്യമറിയിച്ചത്. നാല് ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് പരീക്ഷയെഴുതിയത്.ക്യുആര്‍ കോഡുകള്‍ രേഖപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളാണ് ഇത്തവണ സിഐഎസ്‌സിഇ നല്‍കുന്നത്. 2025 ലെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ 99.02 ആയിരുന്നു രാജ്യത്തെ വിജയശതമാനം



