നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ പ്രചാരണങ്ങൾക്ക് ആവേശമേറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ബിജെപി പാലക്കാട് സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും തൃശൂർ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനും വേണ്ടി അദ്ദേഹം പ്രചാരണം നടത്തും.
കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലാണ് മോദി പാലക്കാട്ട് എത്തുക. ഉച്ചയ്ക്ക് ഒന്നരയോടെ പാലക്കാട് മേഴ്സി കോളജിലെ മൈതാനത്തിറങ്ങുന്ന മോദി 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മോദി തൃശൂരിലേക്ക് പോകും. വൈകീട്ട് നാലുമണിക്ക് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.



