Tuesday, February 24, 2026
No menu items!
Homeവാർത്തകൾഎസ്‌എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച്‌ ഹൈക്കോടതി

എസ്‌എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച്‌ ഹൈക്കോടതി

കൊച്ചി: എസ്‌എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച്‌ ഹൈക്കോടതി. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് നിരീക്ഷണത്തിന് നിയോഗിച്ചത്. ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് സമിതി.

യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രോഡീകരിച്ച അംഗത്വ പട്ടിക എസ്‌എൻഡിപി നിരീക്ഷണ സമിതിക്ക് നല്‍കണമെന്നും ഇത് രണ്ടാഴ്ചക്കുള്ളില്‍ കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അംഗങ്ങളുടെ ഐഡി കാർഡ് ഉപയോഗിച്ച്‌ തയാറാക്കിയ പട്ടികയാണ് സമിതിക്ക് നല്‍കേണ്ടത്. പട്ടിക പരിശോധിച്ച്‌ നിരീക്ഷണ സമിതി ഒരു മാസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കണം. പ്രൊഫ. എം.കെ സാനുവിൻ്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments