എറണാകുളത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്ന യൂണിറ്റ് കത്തി നശിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ വെട്ടിമറയിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്ന യൂണിറ്റിനാണ് തീപിടിച്ചത്. രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പഴയ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കയറ്റി അയക്കുന്ന യൂണിറ്റാണിത്. വാട്ടർ ടാങ്കുകൾ നിർമിക്കാനാണ് ഉപയോഗിക്കുന്ന പ്ലസ്റ്റിക് യൂണിറ്റാണ്. യൂണിറ്റ് പൂർണ്ണമായും കത്തി നശിച്ചു. ആറ് യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തി പുലർച്ചെ 2 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. കമ്പനിക്ക് തൊട്ടടുത്തായി 3 ജീവനക്കാരുടെ കുടുംബം താമസിച്ചിരുന്നു. പുക ഉയരുന്നത് കണ്ട് ഓടിമാറിയതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു.
കമ്പിനിക്ക് സമീപത്തായി ഒരു പെട്രോൾപമ്പ് ഉള്ളത് ആശങ്കക്ക് ഇടയാക്കിയിരുന്നു. പ്രദേശത്താക്കെ ഇപ്പോഴും കനത്ത പുക നിലനിൽക്കുകയാണ്.



