Monday, December 22, 2025
No menu items!
Homeവാർത്തകൾഎറണാകുളം ആർടി ഓഫീസിന് കീഴില്‍ ഫാൻസി നമ്പർ ലേലത്തിൽ പോയത് 45 ലക്ഷം രൂപയ്ക്ക്

എറണാകുളം ആർടി ഓഫീസിന് കീഴില്‍ ഫാൻസി നമ്പർ ലേലത്തിൽ പോയത് 45 ലക്ഷം രൂപയ്ക്ക്

KL 07 DG 0007 എന്ന നമ്പറിനായുള്ള ലേലം വിളിയാണ് ആയിരങ്ങളും ലക്ഷങ്ങളും കടന്ന് 45 ലക്ഷത്തിൽ എത്തിയത്. 25,000 രൂപ അഡ്വാൻസ് തുക നല്‍കി ബുക്കുചെയ്യുന്ന ഈ നമ്ബർ സ്വന്തമാക്കാൻ അഞ്ചുപേരാണ് മത്സരിച്ച്‌ ഇറങ്ങിയത്. കനത്ത ലേലം വിളിക്കൊടുവില്‍ 45 ലക്ഷം രൂപയ്ക്ക് KL 07 DG 0007 എന്ന ഫാൻസി നമ്ബർ ലേലത്തില്‍ പോവുകയായിരുന്നു ഇൻഫോപാർക്കിലെ സ്വകാര്യ സോഫ്റ്റ്വെയർ കമ്ബനിയാണ് ഈ നമ്ബർ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മറ്റൊരു ഫാൻസി നമ്പർ ആയ KL 07 DG 0001 ക്കും വൻ പിടിയായിരുന്നു. ഒരുലക്ഷം രൂപ അഡ്വാൻസ് തുക നല്‍കി നാലുപേരാണ് ഈ നമ്ബർ ബുക്കുചെയ്തത്. ഇതേതുടർന്ന് ലേലത്തിലേക്ക് പോയ ഈ നമ്ബർ 25 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയതെന്നാണ് റിപ്പോർട്ട്. പിറവം സ്വദേശിയായ തോംസണ്‍ എന്നയാളുടെ വാഹനത്തിന് നല്‍കുന്നതിനായാണ് എറണാകുളം DG സീരീസിലെ ഒന്നാം നമ്ബർ സ്വന്തമാക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments