Tuesday, July 14, 2026
No menu items!
Homeവാർത്തകൾഎണ്ണവില കുതിച്ചുയരുന്നു ; ആഗോള വിപണിയില്‍ എണ്ണവില ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍

എണ്ണവില കുതിച്ചുയരുന്നു ; ആഗോള വിപണിയില്‍ എണ്ണവില ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍

വാഷിങ്ടണ്‍: ആഗോള വിപണിയില്‍ എണ്ണവിലയില്‍ വീണ്ടും വര്‍ധന. രണ്ട് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നാലാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കിലാണ് എണ്ണവില. ഇറാന് മേല്‍ യുഎസ് വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തിയതാണ് പുതുതായി എണ്ണവില ഉയരുന്നതിലേക്ക് നയിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സിന് രണ്ട് ശതമാനം നേട്ടമുണ്ടായി. ബാരലിന് 84.98 ഡോളറായാണ് വില ഉയര്‍ന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയില്‍ 1.65 ശതമാനവും നേട്ടമുണ്ടായി. ബാരലിന് 79.79 ഡോളറായി ഉയര്‍ന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണയിപ്പോള്‍. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. നാലായിരം ഡോളറിനടുത്താണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ശതമാനം നഷ്ടത്തോടെയാണ് രാജ്യാന്തര വിപണികളില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും നഷ്ടമുണ്ടായി. മൂന്ന് ശതമാനം നഷ്ടമാണ് വെള്ളിക്കുണ്ടായത്. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചില പ്രസ്താവനകള്‍ മിഡില്‍ ഈസ്റ്റില്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം ചുങ്കം ചുമത്തുമെന്ന പ്രസ്താവനയും നാവികഉപരോധം പുനഃസ്ഥാപിക്കുമെന്ന പ്രതികരണവും മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments