Sunday, August 3, 2025
No menu items!
Homeവാർത്തകൾഎട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ

എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ

എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ 26 വരെ കോഴിക്കോട് നടക്കും. 9 വേദികളിലായി നടക്കുന്ന സാഹിത്യോത്സവം, 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. 500 ലധികം പ്രമുഖർ പങ്കെടുക്കുന്ന 300-ലേറെ സംവാദങ്ങൾക്കാണ് എട്ടാം പതിപ്പ് സാക്ഷ്യം വഹിക്കുക.

ഡിസി കിഴക്കെമുറി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളിൽ സജീവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കും. 15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുക്കും. 300-ലേറെ സംവാദങ്ങൾക്കാണ് എട്ടാം പതിപ്പ് സാക്ഷ്യം വഹിക്കുക. കോഴിക്കോട് ബീച്ചിലെ 9 വേദികളിൽ നാല് ദിവസങ്ങളിലായി സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സംസാരിക്കും. 4 ബുക്കർ സമ്മാനജേതാക്കളും നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണൻ എസ്തർ ഡുഫ്ലോ എന്നിവരും കെ.എൽ.എഫ് വേദിയെ സമ്പന്നമാക്കും.

ഫ്രാൻസാണ് ഇത്തവണത്തെ അതിഥി രാജ്യം. ദിവസവും വൈകീട്ട് കലാപരിപാടികളും സാഹിത്യോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഫ്രഞ്ച് കൾച്ചറൽ വിഭാഗത്തിലെ ഡെപ്യൂട്ടി അറ്റാഷെ വിക്റ്റോറിയ, രവി ഡി സി, എ കെ അബ്ദുൽ ഹക്കിം, കെ. വി ശശി എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments