കോഴിക്കോട്: എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാർ മൂലം യാത്രക്കാരെ ഒഴിപ്പിച്ചു. കരിപ്പൂരില്‍ നിന്ന് ഷാർജയിലേക്ക് പോകേണ്ടിരുന്ന വിമാനത്തിന്റെ എഞ്ചിനിലാണ് തകരാറുകള്‍ കണ്ടെത്തിയത്. എയർ ഇന്ത്യയുടെ ഐ എക്‌സ് 351 വിമാനം പുറപ്പെടാൻ വൈകുമെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 11.45 നായിരുന്നു എയർ ഇന്ത്യ വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ എഞ്ചിൻ തകരാറ് കാരണം 2 മണി കഴിഞ്ഞും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ല. ഇതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഒഴിപ്പിക്കുകയായിരുന്നു. യാത്രക്കാരെ എയർപ്പോർട്ടിലേക്ക് മാറ്റി. തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.



