പഴയന്നൂര്‍: എളനാട് കള്ളുഷാപ്പില്‍ പരിശോധനയ്ക്കായെത്തിയ പഴയന്നൂര്‍ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനെ തുടർന്ന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. എളനാട് വെട്ടുകാട്ടില്‍ വീട്ടിൽ വി.എം. അജ്മല്‍ (28), പാടത്ത് വീട്ടില്‍ തൗഫീക് (30) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
പ്രതികളെ എക്സൈസ് പിടിക്കൂടി പഴയന്നൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.



